തിരുവനന്തപുരം: വാമനപുരം ആറ്റില്‍ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശി പുരുഷോത്തമന്റെ മൃതദേഹമാണ് കണ്ടെത്തിയത്. 62 വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ നാട്ടുകാരാണ് മൃതദേഹം ആറ്റില്‍ കണ്ടെത്തിയത്.
കല്ലറ മൈലമൂട് ഭാഗത്ത് ആണ് മൃതദേഹം കണ്ടെത്തിയത്. പുരുഷോത്തനെ രണ്ട് ദിവസമായി കാണാനില്ലന്ന് കാട്ടി ഭാര്യ പാങ്ങോട് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹത്തിന് ചില മാനസിക പ്രശ്നങ്ങളുള്ളതായിട്ടാണ് വിവരം.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post