ലക്ഷദ്വീപില്‍ പൊതുസ്ഥലങ്ങളില്‍ മത്സ്യവിപണനത്തിന് നിരോധനം. ദ്വീപുകളില്‍ ലഭ്യമായ മത്സ്യമാര്‍ക്കറ്റുകള്‍ ഉപയോഗിക്കുന്നതിനുപകരം റോഡുകളുടെ വശങ്ങളിലും ജംഗ്ഷനുകളിലും മത്സ്യം വില്‍ക്കുകയും, നീക്കം ചെയ്യുന്നതും പരിസരം വൃത്തിഹീനമാകുന്നതിനും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനും കാണമാകുന്നു എന്ന് ചൂണ്ടികാട്ടിയാണ് ഉത്തരവ്.
2002 ല്‍ സമാനമായ ഉത്തരവിറക്കിയെങ്കിലും ഇപ്പോഴും തല്‍സ്ഥിതി തുടരുന്നതിനാലാണ് പുതിയ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം ഇറക്കിയത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് ഡയറക്ടര്‍ സന്തോഷ്കുമാര്‍ റെഡ്ഡി വ്യക്തമാക്കി.ചൊവ്വാഴ്ച്ച ഇറക്കിയ ഉത്തരവിനെതിരെ ദ്വീപ് നിവാസികള്‍ കടുത്ത എതിര്‍പ്പിലാണ്.
Discussion about this post