മലപ്പുറം: ഹെവി ലൈസന്‍സുള്ള മലപ്പുറം ജില്ലയിലെ ആദ്യ വനിതയായിരിക്കുകയാണ് മാറാക്കര മരുതന്‍ചിറയിലെ ഓണത്തുകാട്ടില്‍ ഹാരിസിന്റെ ഭാര്യ ജുമൈല. 39 കാരിയായ ജുമൈലയ്ക്ക് കുട്ടിക്കാലത്ത് മനസ്സില്‍ കയറി കൂടിയതാണ് വളയം പിടിക്കാനുള്ള മോഹം. പിന്നീട് കല്ല്യാണ ശേഷം ഭര്‍ത്താവിന്റെ പിന്തുണയോടു കൂടി 2009ല്‍ ഫോര്‍ വീലര്‍ ലൈസന്‍സ് നേടി.
മാറാക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയറായി ജോലി തുടങ്ങിയതോടെ വാഹനത്തില്‍ ഡ്രൈവര്‍ ഇല്ലാത്ത സമയങ്ങളില്‍ അതിന്റെ ഡ്രൈവറായി മാറുകയും ചെയ്തു. ഡലീഷ്യ എന്ന യുവതി ടാങ്കര്‍ ലോറി ഓടിക്കുന്നതു സമൂഹമാധ്യമം വഴി അറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ഹെവി ലൈസന്‍സ് സ്വന്തമാക്കണമെന്ന മോഹം. ചങ്കുവെട്ടിയിലെ ഡ്രൈവിങ് സ്കൂളിലെ ബസില്‍ ഒരു ദിവസം പരിശീലനം നടത്തി.
തുടര്‍ന്ന് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഹെവി ലൈസന്‍സും സ്വന്തമാക്കി. ഇപ്പോള്‍ ലോറിയടക്കം ജുമൈല ഓടിക്കും. ഡ്രൈവിങ് ലൈസന്‍സ് ലഭിച്ച വനിതകളെ പൂര്‍ണതോതില്‍ വാഹനം ഓടിക്കാന്‍ പരിശീലിപ്പിക്കുകയാണിപ്പോള്‍ ജുമൈല.
Discussion about this post