വിമാനത്തിന്റെ മധ്യഭാഗത്തുനിന്ന് വിന്‍ഡോ സീറ്റിലേക്ക് കയറാന്‍ ഒരു സ്ത്രീ യാത്രക്കാരുടെ മേല്‍ ചവിട്ടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നു. വിമാനത്തില്‍ പാലിക്കേണ്ട മര്യാദകളെ കുറിച്ചാണ് ചര്‍ച്ച. ട്വിറ്റര്‍ ഉപയോക്താവ് ബ്രാന്‍ഡന്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സ്ത്രീ മറ്റ് ആളുകളുടെ മേല്‍ ചവിട്ടി കയറുന്നതായി കാണാം.
‘വിമാനത്തില്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ക്രിമിനല്‍ ആക്റ്റിവിറ്റി,’ എന്നാണ് ബ്രാന്‍ഡന്‍ വീഡിയോയ്ക്കൊപ്പം ട്വീറ്റ് ചെയ്തത്. അതില്‍ സ്ത്രീ ആംറെസ്റ്റുകളില്‍ ചവിട്ടി, നിരവധി സീറ്റുകളുടെ പുറകില്‍ പിടിച്ചാണ് സ്വന്തം സീറ്റിലേക്ക് പോകുന്നത്.
വിശ്രമമുറിയില്‍ നിന്ന് മടങ്ങിവന്ന് മറ്റ് യാത്രക്കാരുടെ ആംറെസ്റ്റുകളില്‍ ചവിട്ടുന്നത് മര്യാദയല്ലെന്നാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്. മറ്റുള്ള യാത്രക്കാരോട് മാറിയിരിക്കാന്‍ ആവശ്യപ്പെടാമായിരുന്നു എന്ന് മറ്റു ചിലരും പറയുന്നു.
The most criminal activity I’ve ever seen on an airplane. This woman was hopping over other passengers the whole 7 hour flight. @PassengerShame pic.twitter.com/drET3BGBWv
— brandon🚀 (@In_jedi) June 15, 2022
Discussion about this post