ഹോങ്കോങിലെ ജമ്പോ ഫ്ളോട്ടിംഗ് റെസ്റ്റോറന്റ് അപകടത്തില്‍പ്പെട്ട് മുങ്ങി. അമ്പത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന, ഒഴുകി നടക്കുന്ന റസ്റ്റോറന്റാണ് ഇത്.
സൗത്ത് ചൈനയില്‍ വെച്ച് റസ്റ്റോറന്റ് അപകടത്തില്‍പ്പെട്ടെന്നാണ് വിവരം. റസ്റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാരടക്കം ആര്‍ക്കും ഒരപകടവും സംഭവിച്ചിട്ടില്ല.
ശനിയാഴ്ചയാണ് റസ്റ്റോറന്റ് ചില സാങ്കേതിക തകരാര്‍ മൂലം മുങ്ങാന്‍ തുടങ്ങിയത്. അപകടം മനസിലാക്കിയ ഉടന്‍ തന്നെ ആളപായമില്ലാതിരിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. റസ്റ്റോറന്റിനെ പിടിച്ചുനിര്‍ത്താനുള്ള ശ്രമവും നടത്തിയിരുന്നു. എന്നാലിതെല്ലാം പരാജയപ്പെട്ടതോടെ ഞായറാഴ്ച റസ്റ്റോറന്റ് വെള്ളം കയറി മറിയുകയായിരുന്നു. റസ്റ്റോറന്റിന്റെ ഉടമസ്ഥരായ ‘അബര്ഡീന് റസ്റ്റോറന്റ് എന്റര്‍പ്രൈസസ്’ ആണ് ഇക്കാര്യം അറിയിച്ചത്.
ഒരുകാലത്ത് ലോകത്തിലെ തന്നെ ശ്രദ്ധേയമായ ടൂറിസ്റ്റുകളുടെ കേന്ദ്രമായിരുന്നു ഹോങ്കോങിന്റെ ഫ്ളോട്ടിംഗ് റസ്റ്റോറന്റ്. എന്നാല്‍ കൊവിഡ് കാലത്ത് കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്നു. 2020 മുതല്‍ ഇത് അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് തുറന്നെങ്കിലും നഷ്ടത്തില്‍ തന്നെയായിരുന്നു മുന്നോട്ടുപോയത്.
എലിസബത്ത് രാജ്ഞി 2, ഹോളിവുഡ് നടന് ടോം ക്രൂസ് അടക്കം ലോകപ്രശസ്തരായ പലരും സന്ദര്‍ശിച്ചയിടമാണ് ഹോങ്കോങിന്റെ ഫ്ളോട്ടിംഗ് റസ്റ്റോറന്റ്.
Discussion about this post