51 വര്‍ഷങ്ങള്‍ക്കു മുന്‍പ് എടുത്ത പുസ്തകം കഴിഞ്ഞ ആഴ്ച ലൈബ്രറിയില്‍ തിരികെ ലഭിച്ചു. ‘അല്പം താമസിച്ചു’ എന്നൊരു കുറിപ്പും പുസ്തകത്തിനൊപ്പം വെച്ചിട്ടുണ്ട്. കാനഡയിലെ വാന്‍കൂവര്‍ പബ്ലിക് ലൈബ്രറിയിലാണ് സംഭവം.
ഹാരി എഡ്വാര്‍ഡ് നീല്‍ എഴുതിയ ‘ദി ടെലസ്കോപ്’ എന്ന പുസ്തകമാണ് 51 വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചത്. 1971 ഏപ്രില്‍ 20നാണ് പുസ്തകം ലൈബ്രറിയില്‍ നിന്ന് എടുത്തത്. പിന്നീട് ഇത്രയും വര്‍ഷങ്ങളിലും അത് തിരികെ ലഭിച്ചില്ല. എന്നാല്‍, ഈ മാസം ഏഴിന് പുസ്തകം തിരികെയെത്തി. ‘ക്ഷമിക്കണം, കുറച്ച് താമസിച്ചുപോയി. 51 വര്‍ഷങ്ങള്‍. പക്ഷേ, ഇപ്പോഴും പുസ്തകം നല്ല നിലയിലാണ്.’ ഇങ്ങനെ ഒരു കുറിപ്പും പുസ്തകത്തിനത്ത് ഉണ്ടായിരുന്നു. തങ്ങളുടെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലിലൂടെ ലൈബ്രറി ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
View this post on Instagram
Discussion about this post