കന്നുകാലി ഫാമില്‍ കയറി പശുക്കിടാവിനെ കൂറ്റന്‍ പെരുമ്പാമ്പ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പാമ്പ് പശുക്കിടാവുകളിലൊന്നിന്റെ കാലില്‍ കടിച്ചു തൂങ്ങിക്കിടക്കുന്നതും മറ്റുള്ള പശുക്കിടാവുകള്‍ ഭയന്നോടുന്നതും ദൃശ്യത്തില്‍ കാണാം.
കാലില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന പെരുമ്പാമ്പിനെയും കൊണ്ട് പശുക്കിടാവ് കഷ്ടപ്പെട്ട് ഓടുന്നത് കാണാം. ഇടയ്ക്ക് ഓടാനാകാതെ പശുക്കിടാവ് നില്‍ക്കുകയും ചെയ്യുന്നുണ്ട്. പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നു പശുക്കിടാവിന് രക്ഷപ്പെടാന്‍ കഴിഞ്ഞോ എന്ന് വ്യക്തമല്ല.
വൈല്‍ഡ്ലൈഫ് ആനിമല്‍ എന്ന് ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി വിമര്‍ശനങ്ങളും വിഡിയോക്കെതിരെ ഉയരുന്നുണ്ട്. വിഡിയോ പകര്‍ത്തുന്ന സമയത്തിന് പശുക്കിടാവിനെ രക്ഷിക്കാന്‍ ശ്രമിക്കാമായിരുന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.
View this post on Instagram
Discussion about this post