പ്രകൃതിയുടെ ചില അത്ഭുതങ്ങള്‍ നമ്മെ വിസ്മയിപ്പിക്കും. അത്തരത്തിലൊരു അദ്ഭുതമാണ് മുറിക്കുമ്പോള്‍ രക്തം ഒഴുകുന്ന മരം. ഡ്രാഗണ്‍ ബ്ലഡ് ട്രീ എന്നാണ് ഇതിനെ വിളിക്കുന്നത്. Dracaena cinnabari എന്നതാണ് ഈ മരത്തിന്റെ ശാസ്ത്രീയനാമം. അറബിക്കടലില്‍ യെമന്‍ തീരത്ത് സൊകോത്രദ്വീപിലാണ് ഈ മരമുള്ളത്.
ഈ മരം മുറിക്കുമ്പോള്‍ രക്തം പോലെ ദ്രാവകം ഒഴുകിയിറങ്ങുന്നു എന്നതാണ് പ്രത്യേകത. മരുന്ന് മുതല്‍ ലിപ്സ്റ്റിക്ക് വരെയുണ്ടാക്കാന്‍ ഇത് ഉപയോഗിക്കാറുണ്ട്. ഗ്ലോബല്‍ ട്രീസ് റിപ്പോര്‍ട്ട് പ്രകാരം 60 എഡിക്ക് മുമ്പുള്ള വ്യാപാരങ്ങളില്‍ ഇത് സജീവമായിരുന്നു എന്ന് പറയുന്നു.
വൃക്ഷത്തിന് 18 മീറ്ററിലധികം (60 അടി) ഉയരത്തിലും 6 മീറ്റര്‍ (20 അടി) വീതിയിലും വളരാനും 650 വര്‍ഷം വരെ ജീവിക്കാനും കഴിയും. കൂണിന്റെയോ വിടര്‍ത്തിയ കുടയുടെയോ ആകൃതിയാണ് ഈ മരത്തിന്.
അതേസമയം ആവാസവ്യവസ്ഥയിലെ പ്രശ്നങ്ങളും കന്നുകാലികള്‍ മേഞ്ഞ് നടക്കുന്നതുമെല്ലാം വൃക്ഷത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചില പ്രദേശങ്ങളില്‍, ചെറിയ മരങ്ങള്‍ക്ക് സാധാരണയായി കൂണിന്റെയോ കുടയുടേയോ ആകൃതി കാണുന്നില്ല. 2008 -ല്‍ യുനെസ്കോ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിച്ച സൊകോത്ര ദ്വീപസമൂഹം വരണ്ടുണങ്ങുകയാണ്.
Discussion about this post