സാന്‍ഫ്രാന്‍സിസ്കോ: വാട്സാപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്കായി അധിക സുരക്ഷയൊരുക്കാന്‍ കമ്പനി. അടുത്ത അപ്ഡേറ്റോടെ പുതിയ സെക്യൂരിറ്റി ലോഗിന്‍ സംവിധാനം വാട്ട്സാപ്പ് നടപ്പിലാക്കും എന്നാണ് വിവരം. വാട്ട്സ്ആപ്പ് വഴി നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കാന്‍ കൂടിയാണ് പുതിയ സംവിധാനം എന്നാണ് വിവരം.
വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ ഫീച്ചര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉടന്‍ ലഭ്യമാക്കില്ല.
ഫീച്ചര്‍ ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് റിലീസ് ചെയ്യുമ്പോള്‍, മറ്റൊരു ഉപകരണത്തില്‍ നിന്ന് ഉപയോക്താവിന്റെ വാട്ട്സാപ്പ് അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാനുള്ള ഏതൊരു ശ്രമവും വാട്ട്സാപ്പ് ഓണായിരിക്കുന്ന ഗാഡ്ജറ്റില്‍ നിന്നും നല്കുന്ന വെരിഫിക്കേഷന് കോഡ് സ്ഥിരീകരണത്തിന് ശേഷമെ നടത്താന്‍ സാധിക്കൂ.
ഇപ്പോഴത്തെ 6 അക്ക കോഡ് ചിലപ്പോള്‍ ആര്‍ക്കെങ്കിലും പങ്കുവയ്ക്കുന്ന അവസ്ഥയില്‍ വാട്ട്സാപ്പ് അക്കൗണ്ട് മറ്റൊരു ഗാഡ്ജറ്റില്‍ തുറക്കാം എന്ന അവസ്ഥയിലാണ് കമ്പനി ഇപ്പോള്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത് എന്ന് റിപ്പോര്‍ട്ട് പറയുന്നു.
Discussion about this post