കൊല്ലം: കൊല്ലത്ത് മദ്യം നല്കി 16 വയസ്സുള്ള സ്കൂള്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. കരുനാഗപ്പള്ളി സ്വദേശി സച്ചുവാണ് അറസ്റ്റിലായത്. കൗണ്‍സിലിങ്ങിനിടെ കുട്ടി പീഡനവിവരം വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പോലീസ് നടപടി.
2020 മുതല്‍ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ പ്രണയം നടിച്ചാണ് ഇയാള്‍ പരിചയപ്പെട്ടത്. തുടര്‍ന്ന് പുകയില ഉത്പന്നങ്ങള്‍ നല്‍കിയും, പിന്നീട് മദ്യം നല്‍കിയും പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി. ദരിദ്ര കുടുംബാംഗമായ പെണ്‍കുട്ടിയെ അടുത്തിടെ മഹിളാമന്ദിരത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
Discussion about this post