കൊല്ലം: കരുനാഗപ്പള്ളിയില്‍ 52 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പോലീസ് പിടികൂടി. കേരളപുരം സ്വദേശി അജിത്തിനെയാണ് കരുനാഗപ്പള്ളി പോലീസ് പിടികൂടിയത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് ലക്ഷങ്ങള്‍ വിലവരുമെന്നും കൊല്ലം ജില്ലയിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
അജിത്തില്‍നിന്ന് ലഹരിമരുന്ന് വാങ്ങി ഉപയോഗിക്കുന്നവര്‍ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍നിന്നാണ് ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് കൊണ്ടുവരുന്ന അജിത്തിനെക്കുറിച്ച് വിവരം ലഭിക്കുന്നത്.
പിടിയിലായ അജിത്ത് നേരത്തെയും പലതവണ ബെംഗളൂരുവില്‍നിന്ന് എം.ഡി.എം.എ. എത്തിച്ച് വില്‍പ്പന നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പ്രധാന ലഹരിവിതരണക്കാരനാണെന്നും പോലീസ് പറഞ്ഞു.
Discussion about this post