തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയിയായ ഉമ തോമസിന് ആശംസകളുമായി ആസ്റ്റര്‍ മെഡ്സിറ്റി മാനേജ്മെന്റും സഹപ്രവര്‍ത്തകരും. ആഹ്ലാദപ്രകടനം കലൂര്‍ സ്റ്റേഡിയത്തിന് സമീപം എത്തിയപ്പോഴാണ് പൂച്ചെണ്ട് നല്‍കിക്കൊണ്ട് ആസ്റ്റര്‍ മെഡ്സിറ്റി മാനേജ്മെന്റും സഹപ്രവര്‍ത്തകരും ഉമ തോമസിനെ വരവേറ്റത്. ആസ്റ്റര്‍ മെഡ്സിറ്റിയില്‍ സേവനം അനുഷ്ഠിച്ചു വരികെയാണ് ഉമ തോമസ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായത്.
സഹപ്രവര്‍ത്തകയായ ഉമ തോമസ് സംസ്ഥാന നിയമനിര്‍മ്മാണ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്തില്‍ അഭിമാനവും സന്തോഷം ഉണ്ടെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ ക്ലസ്റ്റര്‍ റീജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസീന്‍ പറഞ്ഞു.
ഫര്ഹാന് യാസിന്, ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് അനൂപ് വാരിയര്‍ , എച്ച്ആര്‍ ഹെഡ് അശ്വിന് ദിവാകരന്, മീഡിയ റിലേഷന്‍ മാനേജര്‍ ശരത്കുമാര് ടിഎസ്, എക്സിക്യൂട്ടീവ് അസിസ്റ്റന്റ്-റീജണല്‍ ഡയറക്ടര്‍ സാബിത് എകെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അനുമോദനങ്ങളേകാന് എത്തിയത്.
Discussion about this post