കളിപ്പാട്ട വിപണിയിലേക്ക് കടന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. കളിപ്പാട്ട നിര്‍മാണ കമ്പനിയായ പ്ലാസ്റ്റിക് ലെഗ്നോ എസ്പിഎയുടെ കളിപ്പാട്ട നിര്‍മാണ ബിസിനസിലെ 40 ശതമാനം ഓഹരികള്‍ റിലയന്‍സ് ബ്രാന്റ്സ് ലിമിറ്റഡ് (ആര്‍ബിഎല്‍) ഏറ്റെടുക്കും. യൂറോപ്പില്‍ 25 വര്‍ഷത്തിലേറെ കളിപ്പാട്ട നിര്‍മാണ പരിചയമുള്ള സുനിനോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് പ്ലാസ്റ്റിക് ലെഗ്നോ.
2009ലാണ് പ്ലാസ്റ്റിക് ലെഗ്നോ ഇന്ത്യയിലെ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ആഭ്യന്തര ഉപഭോഗത്തിന് മാത്രമായല്ലാതെ ആഗോള കളിപ്പാട്ട റീട്ടെയില്‍ വ്യവസായത്തിലേക്ക് ഇന്ത്യയുടെ പ്രാതിനിധ്യം ഉറപ്പ് വരുത്താന്‍ ഇതിലൂടെ സാധിക്കും എന്നാണ് റിലയന്‍സിന്റെ പ്രതീക്ഷ.
കഴിഞ്ഞ മാസം പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചത്. റിഫൈനിംഗ്, ടെലികോം, റീട്ടെയില്‍ ബിസിനസുകള്‍ നയിക്കുന്ന കമ്പനിയുടെ അറ്റാദായം 22.5 ശതമാനം വര്‍ധിച്ച് 16,203 കോടി രൂപയായെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ 100 ബില്യണ്‍ ഡോളര്‍ കടന്ന മൊത്ത വരുമാനമുള്ള ആദ്യ ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി.
Discussion about this post