കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ തൂണുകള്‍ക്കിടയില്‍ കെ.എസ്ആര്ടിസി സ്വിഫ്റ്റ് ബസ് കുടുങ്ങി. നാല് മണിക്കൂറളോം നീണ്ട പരിശ്രമത്തിനൊടുവില്‍ ബസ് പുറത്തിറക്കി.
കോഴിക്കോട് -ബംഗലൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎല്‍ 15 എ – 2323 എന്ന സ്വിഫ്റ്റ് ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി ബംഗ്ലൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഒട്ടിച്ച നിലയില്‍ ഡ്രൈവര്‍ ബസ് പാര്‍ക്ക് ചെയ്തത് പോയത്. രാവിലെ എത്തിയപ്പോള്‍ ജീവനക്കാര്‍ വണ്ടി കുടുങ്ങിയ കാര്യം തിരിച്ചറിയുന്നത്. തുടര്‍ന്ന് ബസ് പുറത്തിറക്കാനുളള ശ്രമങ്ങള്‍ തുടങ്ങി.
Discussion about this post