കൊച്ചി: സോഷ്യല്‍മീഡിയയിലൂടെ എതിരാളികള്‍ അപമാനിക്കുന്നുവെന്നാരോപിച്ച് തൃക്കാക്കരയിലെ സ്ഥാനാര്‍ഥി ജോ ജോസഫിന്റെ ഭാര്യ ദയ പാസ്ക്കല്‍ രംഗത്ത്.
‘ക്രൂരമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. എല്ലാ പരിധികളും വിടുന്ന അവസ്ഥയാണ്.വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നു. ഇലക്ഷന് ശേഷവും ഞങ്ങള്‍ക്ക് ജീവിക്കണ്ടേ. ഞങ്ങളുടെ കുട്ടികള്‍ക്ക് പഠിക്കണ്ടേ. എതിര് പാര്‍ട്ടിയിലെ നേതാക്കള്‍ ഇത് ശ്രദ്ധിക്കണ്ടതല്ലേ. അണികളോട് പറയേണ്ടതല്ലേ. ക്രൂരതയ്ക്ക് വിട്ടു കൊടുക്കുന്നത് ശരിയാണെന്നു കരുതുന്നുണ്ടോ..? ആരോഗ്യകരമായ മത്സരമല്ലേ വേണ്ടത്. ട്രോളുകള്‍ കാര്യമാക്കിയിരുന്നില്ല.കുടുംബത്തെ ബാധിച്ചപ്പോള്‍ പ്രതികരിക്കേണ്ടേ..?’ ദയാ പാസ്ക്കല്‍ ചോദിക്കുന്നു.
സൈബര്‍ ആക്രമണത്തോട് യോജിപ്പില്ലെന്നും വ്യാജ വീഡിയോക്ക് പിന്നില്‍ പങ്കില്ലെന്നും യുഡിഎഫും ബിജെപിയും പറഞ്ഞു.
തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് വ്യക്തമാക്കിയ ഉമ തോമസ്, വ്യക്തിപരമായ ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതാണെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി എഎന്‍ രാധാകൃഷ്ണനും വ്യക്തമാക്കി.
Discussion about this post