തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റ് ചെയ്ത പി സി ജോര്‍ജിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് പി.സി.ജോര്‍ജിനെ റിമാന്‍ഡ് ചെയ്തത്. പി.സി.ജോര്‍ജിനെ പൂജപ്പുരയിലുള്ള ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. വൈദ്യപരിശോധനയ്ക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കൊവിഡ് ആശുപത്രിയിലേക്ക് ഇറക്കാതെ വാഹനത്തിലിരുത്തി തന്നെയാണ് പരിശോധനകള്‍ നടത്തിയത്.
വെണ്ണല കേസിലെ ചോദ്യം ചെയ്യലിന് ശേഷമാണ് ജോര്‍ജിനെ ഫോര്‍ട്ട് പോലീസിന് കൈമാറിയത്. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലാണ് മത വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലുള്ള പ്രസംഗം പി.സി.ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായത്. തുടര്‍ന്ന് 153എ, 295 എ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് പി.സി.ജോര്‍ജിനെ ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസിനെതിരെ പരാതി ഇല്ലെന്ന് പി സി ജോര്‍ജ് കോടതിയില്‍ പറഞ്ഞു. പൊലീസ് കാരണം പി സി ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന് അഭിഭാഷകന് പറഞ്ഞു. പിസിയെ ഏതു വിധേനെയും ജയിലിലടക്കാനാണ് പൊലീസ് നീക്കം നടത്തിയത്. അതാണ് ഇന്നലെ രാത്രി കണ്ടത് എന്നും അഭിഭാഷകന് പറഞ്ഞു. പൊലീസ് മര്‍ദ്ദിക്കുമോയെന്ന് ഭയമുണ്ടോ എന്ന് കോടതി ചോദിച്ചു. ഒന്നിനെയും ഭയമില്ലെന്ന് പി സി കോടതിയോട് പറഞ്ഞു.
പി സി ജോര്‍ജിനെ തിങ്കളാഴ്ച കസ്റ്റഡിയില്‍ കിട്ടുമെന്ന് പ്രതീക്ഷയെന്ന് പൊലീസ് പറഞ്ഞു. പൊലീസിന്റെ കസ്റ്റഡി ആവശ്യം പരിഗണിക്കാതെയാണ് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്. പി.സിക്കെതിരെ പൊലീസ് പ്രൊഡക്ഷന്‍ വാറണ്ടിനുള്ള അപേക്ഷ പൊലീസ് നല്കി.
Discussion about this post