പഠന ചിലവിനായി അമ്മയോടൊപ്പം ഹോട്ടലില്‍ പൊറോട്ട അടിച്ച് വാര്‍ത്തകളില്‍ ശ്രദ്ധ നേടിയ എരുമേലി സ്വദേശിനി അനശ്വര ഹരി അഭിഭാഷകയായി എന്‍ റോള്‍ ചെയ്തു. ഞായറാഴ്ച ഹൈക്കോടതിയില്‍ നടന്ന ചടങ്ങിലാണ് അനശ്വര എന്റോള്‍ ചെയ്തത്. കാഞ്ഞിരപ്പള്ളി-എരുമേലി റോഡില്‍ കുറുവാമൂഴിയില്‍ വീടിനോട് ചേര്‍ന്ന് അമ്മ നടത്തിയിരുന്ന ചായക്കടയില്‍ പൊറോട്ട അടിച്ചാണ് അനശ്വര വാര്‍ത്തകളില്‍ നിറയുന്നത്. കറക്കിയടിച്ച് പൊറോട്ട നിര്‍മ്മിക്കുന്ന അനശ്വരയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
Discussion about this post