തിരുവനന്തപുരം: മഴക്കെടുതികള്‍ നേരിടാന്‍ അഗ്നിശമന സേന വിഭാഗം ശക്തമെന്ന് മേധാവി ബി. സന്ധ്യ. അപകടമേഖലകളിലെ നിരീക്ഷണത്തിനായി ഇത്തവണ ഡ്രോണും ഉപയോഗിക്കും. വെള്ളക്കെട്ടുകളിലും നദികളിലും ഇറങ്ങരുതെന്ന മുന്നറിയിപ്പും ഫയര്‍ ഫോഴ്സ് വിഭാഗം മേധാവി നല്കി.
ഇത്തവണ പതിവിലും നേരത്തെ കാലവര്‍ഷം എത്തുമെന്ന് പ്രവചനവും കാലാവസ്ഥ പ്രവചന കേന്ദ്രത്തില്‍ നിന്നുമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേക്കുള്ള തയാറെടുപ്പുകളിലേക്ക് ഫയര്‍ഫോഴ്സ് വിഭാഗം കടന്നത്.
300 ലധികം സ്കൂബ ടീമും 80 ലധികം റബ്ബര്‍ ബോട്ടുകളും തയാറാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇത്തവണ ആദ്യമായി ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജീവനക്കാര്‍ക്കൊപ്പം പരിശീലനം ലഭിച്ച സിവില്‍ ഡിഫന്‍സ് അംഗങ്ങളേയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കും.
Discussion about this post