തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുമാസം കൂടുമ്പോള്‍ അധ്യാപകരുടെ നിലവാരം വിലയിരുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പണിയെടുക്കാതെ ശമ്പളം വാങ്ങുന്ന രീതിയൊക്കെ മാറി. കാലത്തിനനുസരിച്ച് അധ്യാപകര്‍ മാറണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് എല്‍പി സ്കൂള്‍ അധ്യാപകരുടെ അവധിക്കാല ശാക്തീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി.ശിവന്‍കുട്ടി.
അധ്യാപകരുടെ നിലവാരത്തെക്കുറിച്ച് പ്രധാന അധ്യാപകനോട് എഇഒമാരും ഡിഇഒമാരും റിപ്പോര്‍ട്ട് തേടണമെന്നും മന്ത്രി നിര്‍ദേശിച്ചു.
Discussion about this post