കണ്ണൂര്‍: കണ്ണൂര്‍ പിലാത്തറയില്‍ ഹോട്ടലിലെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ചത് ചോദ്യംചെയ്ത ഡോക്ടര്‍ക്ക് മര്‍ദനം. കാസര്‍ഗോഡ് ബന്തടുക്ക പിഎച്ച്എസ്സിയിലെ ഡോക്ടര്‍ സുബ്ബറായിക്കാണ് മര്‍ദനമേറ്റത്.
പിലാത്തറ കെ.സി.റസ്റ്റോറന്റിലാണ് സംഭവം. ഹോട്ടല്‍ ഉടമയേയും ജീവനക്കാരേയും റിമാന്‍ഡ് ചെയ്തു.
കാസര്‍കോട് നിന്ന് വിനോദയാത്രയ്ക്ക് എത്തിയ സംഘം ഭക്ഷണം കഴിക്കാനായി ഹോട്ടലില്‍ കയറിയപ്പോഴാണു പ്രശ്നം ശ്രദ്ധയില്‍പെട്ടത്. രണ്ട് കുടുംബങ്ങള്‍ ഭക്ഷണം കഴിക്കാതെ വാഹനത്തില്‍ കയറി. നിയമലംഘനം മൊബൈലില്‍ ചിത്രീകരിച്ച ഡോക്ടര്‍, ഹോട്ടല്‍ അധികൃതരോടു സംസാരിക്കാനും ശ്രമിച്ചു. ഉടന്‍ സെക്യൂരിറ്റി ജീവനക്കാരനെത്തി മൊബൈല്‍ പിടിച്ചുവാങ്ങി.
പിലാത്തറയിലെ ഹോട്ടലില്‍ ഞായറാഴ്ച രാവിലെയാണു സംഭവം. തുടര്‍ന്ന് ഡോക്ടറും സംഘവും പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. സംഭവത്തില്‍ മൂന്നു പേരെയാണ് അറസ്റ്റ് ചെയ്തത്.
Discussion about this post