കേരളത്തില്‍ ഈ വര്‍ഷം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ മേഘവിസ്ഫോടനം ഉണ്ടാകുകയും അതിലൂടെ മിന്നല്‍പ്രളയത്തിന് സാധ്യതയുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കേരളത്തിന്റെ ആകാശത്ത് മേഘവിസ്ഫോടനങ്ങള്‍ സംഭവിക്കുന്ന വിധത്തില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടായെന്നും പ്രളയവും ഉരുള്‍പൊട്ടലും രൂക്ഷമാവുമെന്നുമാണ് കൊച്ചി ശാസ്ത്ര, സാങ്കേതിക സര്‍വകലാശാല കാലാവസ്ഥാ ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇക്കുറിയും വരും വര്‍ഷങ്ങളിലും അതിന്റെ പ്രത്യാഘാതമുണ്ടാവുമെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചി കുസാറ്റിന്റെ ശാസ്ത്ര സംഘത്തിന്റെ കണ്ടെത്തല്‍ നേച്ചര്‍ മാഗസിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Discussion about this post