ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബ് രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിനില്‍ക്കെയാണ് അപ്രതീക്ഷിത രാജി. ഗവര്‍ണറുമായി രാജ്ഭവനില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ബിപ്ലവ് രാജി പ്രഖ്യാപിച്ചത്. ബിജെപിയുടെ സംസ്ഥാന ഘടകത്തില്‍ പടലപിണക്കം രൂക്ഷമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് രാജി.
പുതിയ മുഖ്യമന്ത്രിയെ നിര്‍ദേശിക്കാന്‍ ബിജെപി കേന്ദ്ര സംഘം അഗര്‍ത്തലയിലെത്തി. ഉപമുഖ്യമന്ത്രി ജിഷ്ണു ദേബ് വര്‍മയാകും പുതിയ മുഖ്യമന്ത്രിയെന്ന് അഭ്യൂഹങ്ങളുണ്ട്.
Discussion about this post