നാട്ടുവൈദ്യന് ഷാബാ ഷെരീഫ് കൊലക്കേസിലെ മുഖ്യസൂത്രധാരന്‍ നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന് അഷ്റഫിന്റെ ജീവിതം ഏറെ നിഗൂഢതകള്‍ നിറഞ്ഞതാണ്. ബത്തേരിക്കടുത്ത് മൈതാനിക്കുന്നിലെ കുടിലില്‍നിന്നാണു 350 കോടി രൂപയുടെ ആസ്തിയുള്ളയാളായി ഷൈബിന് അഷ്റഫിന്റെ വളര്‍ച്ച. 10 വര്‍ഷത്തിനുള്ളിലാണ് ഇയാളുടെ അദ്ഭുതകരമായ വളര്‍ച്ചയുണ്ടായത്. മുക്കട്ടയില്‍ കൊട്ടാരസദൃശ്യമായ വീട് രണ്ട് കോടി രൂപ നല്‍കിയാണ് ഇയാള്‍ വാങ്ങിയത്.
Discussion about this post