പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ നടന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ ഇ.ഡിയുടെ നീക്കം. കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി. നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി. കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. മോന്സണ് കേസിനുപുറമേ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്.
Discussion about this post