Wednesday, May 18, 2022 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result
Home health

ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്; ആശങ്ക വേണ്ട; ശ്രദ്ധിക്കണം

SM TV News Desk by SM TV News Desk
May 13, 2022, 11:44 am IST
in health, News
ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്; ആശങ്ക വേണ്ട; ശ്രദ്ധിക്കണം
0
SHARES
Share on FacebookWhatsAppTelegramTweet

സംസ്ഥാനത്ത് ചില ജില്ലകളിൽ ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ് (എച്ച്.എഫ്.എം.ഡി.) റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ എല്ലാവർക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുവിൽ അഞ്ചുവയസിൽ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂർവമായി ഈ രോഗം മുതിർന്നവരിലും കാണാറുണ്ട്.

ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂർവമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാൽ രോഗലക്ഷണങ്ങൾ കണ്ടാൽ ഡോക്ടറുടെ സേവനം തേടണം. കുഞ്ഞുങ്ങൾക്ക് കുടിക്കാൻ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികൾക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്?
കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാൻഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്.

രോഗ ലക്ഷണങ്ങൾ
പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽമുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

രോഗപ്പകർച്ച
രോഗബാധിതരിൽ നിന്നു നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളിൽ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീർ, തൊലിപ്പുറമെയുള്ള കുമിളകളിൽ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്പർക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങൾ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ
സാധാരണഗതിയിൽ ഒരാഴ്ച മുതൽ പത്ത് ദിവസം കൊണ്ട് രോഗം പൂർണമായും മാറും. രോഗം വന്ന് കഴിഞ്ഞാൽ ലക്ഷണങ്ങൾക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

പരിചരണം
രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ തേച്ചുരച്ച് കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിർജലീകരണം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കൾ ചൊറിഞ്ഞുപൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം. വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ മറ്റു കുട്ടികൾ ഉപയോഗിക്കാൻ അനുവദിക്കരുത്.

പ്രതിരോധം
മലമൂത്ര വിസർജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകാൻ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ, വൈറസ് പടരാതിരിക്കാൻ മൂക്കും വായും മൂടുകയും ഉടൻ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവർ തൊടുന്നതിന് മുൻപും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടൽ ഈ കാലയളവിൽ ഒഴിവാക്കുക.

ShareSendShareTweet

Related Posts

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍
News

‘ഷെറിന്‍ ജീവനൊടുക്കിയത് വീഡിയോകോള്‍ ചെയ്തുകൊണ്ട്’; സുഹൃത്തുക്കളുടെ വെളിപ്പെടുത്തല്‍

പരസ്യപ്രതികരണം വേണ്ട; പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണം; ബിജെപി സംസ്ഥാന ഘടകത്തിന് മുന്നറിയിപ്പ് നല്‍കി കേന്ദ്ര നേതൃത്വം
politics

തൃപ്പൂണിത്തുറ നഗരസഭയില്‍ അട്ടമറി;എന്‍ഡിഎ രണ്ട് സീറ്റും പിടിച്ചു

ഏപ്രില്‍ പത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News

ഇന്നും തീവ്രമഴ മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

News

കൊച്ചി മെട്രോയില്‍ വിവാഹ ഫോട്ടോഷൂട്ടിന് അനുമതി

കോട്ടയം മാടപ്പള്ളിയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനിടെ സംഘര്‍ഷം
News

സില്‍വര്‍ലൈന്‍ വിരുദ്ധ സമരത്തിനെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചേക്കില്ലന്ന് സൂചന

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം
News

പ്ലാസ്റ്റിക് സര്‍ജറി പരാജയപ്പെട്ടു; കന്നഡ നടി ചേതന രാജിന് ദാരുണാന്ത്യം

Discussion about this post

LATEST NEWS

വിവാഹത്തിന് മുമ്പും റിഫയെ മെഹ്നാസ് ഉപദ്രവിച്ചിരുന്നു; കാലിന് പൊട്ടലുണ്ടാക്കി; വെളിപ്പെടുത്തി അഭിഭാഷകന്‍

റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

നടിയും മോഡലുമായ ട്രാന്‍സ്‌ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

‘എന്നെ ആരും ഇക്കാ എന്നു വിളിക്കുന്നില്ല; ദൃശ്യങ്ങളൊന്നും എന്റെ കയ്യില്‍ കിട്ടിയിട്ടില്ല’; ജാമ്യം കിട്ടിയതിന് പിന്നാലെ ശരത്

അടുത്ത 24 മണിക്കൂറില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതചുഴി : സംസ്ഥാനത്ത് മൂന്നു ദിവസം വ്യാപകമായ മഴ തുടരും

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies