ഇടുക്കി: തൊടുപുഴയില്‍ നാല് വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ കാമുകന് പ്രതി അരുണ്‍ ആനന്ദിന് 21 വര്‍ഷം തടവ്. 19 വര്‍ഷം കഠിന തടവും 2 വര്‍ഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. തൊടുപുഴ പോക്സോ കോടതിയുടേതാണ് വിധി.
വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ്. 15 വര്‍ഷം കൊണ്ട് ശിക്ഷ അനുഭവിച്ചാല്‍ മതി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം കവടിയാര്‍ കടവട്ടൂര്‍ കാസ്റ്റില്‍ വീട്ടില്‍ അരുണ്‍ ആനന്ദ് കുറ്റക്കാരനാണെന്ന് മുട്ടം പോക്സോ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
നാല് വയസുകാരന്റെ സഹോദരനായ ഏഴ് വയസുകാരനെ മര്‍ദ്ധിച്ചുകൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസിന്റെ അന്വേഷണത്തിനിടെയാണ് നാല് വയസുകാരനോട് ലൈംഗികോപദ്രവം നടത്തിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തുന്നത്. ഏഴ് വയസുകാരനെപോലെ നാല് വയസുള്ള കുട്ടിയെയും മര്‍ദ്ധിച്ച് കൊല്ലുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് കാണിച്ചാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. പോക്സോയ്ക്കൊപ്പം വധശ്രമം, കുട്ടികള്‍ക്ക് എതിരായ അതിക്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം.
Discussion about this post