പാലക്കാട് സൈലന്റ് വാലിയില്‍ വനം വകുപ്പ് വാച്ചര്‍ രാജനെ കാണാതായിട്ട് എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. രാജനെ കാണാതായിട്ട് ഇത്രയും ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തതില്‍ ദുരൂഹതയേറുകയാണ്. എവിടേക്കാണ് അമ്പത്തിനാലുകാരനായ രാജന് പോയത്? എന്തായിരുന്നു അന്ന് രാത്രി സംഭവിച്ചത്. വനംവകുപ്പ് ജീവനക്കാര്‍ താമസിക്കുന്ന സൈരന്ധ്രിയിലെ ക്യാംപ് കെട്ടിടം സൗകര്യവും അടച്ചുറപ്പുള്ളതുമാണ്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ പോയ ശേഷം രാജനെന്തായിരിക്കും സംഭവിച്ചത്.
Discussion about this post