ജറുസലേം: ഇസ്രായേലില്‍ വെടിവെപ്പില്‍ അല്‍ജസീറ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിലെ ജെനിന് നഗരത്തില്‍ ഇസ്രായേല്‍ സൈനിക നടപടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിറിന് അബൂ അഖ്ല കൊല്ലപ്പെട്ടതെന്ന് പാലസ്തീന് ആരോഗ്യമന്ത്രാലയം ആരോപിച്ചു. എന്നാലിത് ഇസ്രായേല്‍ നിഷേധിച്ചു.
തലയ്ക്ക് വെടിയേറ്റ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷമാണ് ഷിറിന് മരിച്ചത്. അല്‍ജസീറയുടെ അറബിക് ചാനലിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകയാണ് ഷിറിന്.
മറ്റൊരു മാധ്യമപ്രവര്ത്തകന് പരിക്കേറ്റെങ്കിലും അപകട നില തരണം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇസ്രയേലി സൈന്യം മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി പാലസ്തീന് ആരോഗ്യമന്ത്രാലയം ആരോപിച്ചു. എന്നാല്‍ പലസ്തീന്റെ ഭാഗത്തുനിന്നുണ്ടായ വെടിവെപ്പിലാണ് മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
Discussion about this post