കൊച്ചി: പുറത്താക്കാന്‍ മാത്രം പ്രാധാന്യം കെ.വി. തോമസിന് കൊടുത്തിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. നമ്മുടെ മുന്നില്‍ അദ്ദേഹമില്ല. കോണ്‍ഗ്രസില്‍ ഇന്ന് കെ.വി.തോമസ് ഇല്ല. കെ.വി. തോമസിന്റെ ഇഷ്ടം പോലെ ചെയ്യട്ടേയെന്നും പുറത്താക്കാന്‍ മാത്രം പ്രാധാന്യം അദ്ദേഹത്തിന് കൊടുത്തിട്ടില്ലെന്നും സുധാകരന് പറഞ്ഞു.
അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് എ.ഐ.സി.സിയുമായി സംസാരിക്കും. തൃക്കാക്കരയില്‍ ഒരൊറ്റ ശബ്ദമായി കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുമെന്നും സുധാകരന് പറഞ്ഞു.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ.വി. തോമസ് പറഞ്ഞതിന് പിന്നാലെയായിരുന്നു സുധാകരന്റെ പ്രതികരണം.
മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നും കെ.വി. തോമസ് പറഞ്ഞു.
Discussion about this post