യുഎഇയില്‍ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. വര്‍ഷത്തില്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കി 2026ഓടെ 10 ശതമാനം ആക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ആദ്യ ഘട്ടത്തില്‍ 50 പേരില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനത്തിലെ വിദഗ്ധ ജോലികളില്‍ 2 ശതമാനം സ്വദേശിവല്‍ക്കരണം നടത്താനാണ് മന്ത്രിസഭാ തീരുമാനം. സ്വദേശിവല്‍ക്കരണവുമായി സഹകരിക്കുന്ന സ്വകാര്യ മേഖലയ്ക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post