ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. സിവില്‍ പൊലീസ് ഓഫീസര്‍ റെനിസിന്റെ ഭാര്യ നജ്ല, മകന് ടിപ്പു സുല്‍ത്താന്‍ (5), മകള്‍ മലാല എന്നിവരാണ് മരിച്ചത്. ഒന്നര വയസുകാരിയായ മകളെ വെള്ളത്തില്‍ മുക്കിയാണ് കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരന് മകനെ മുഖത്ത് തലയിണ അമര്‍ത്തിയും കൊലപ്പെടുത്തി. തുടര്‍ന്ന് നജ്ല തൂങ്ങി മരിക്കുകയായിരുന്നു.
രാവിലെ ഡ്യൂട്ടി കഴിഞ്ഞെത്തിയ റെനിസ് വാതില്‍ തുറക്കാത്തത് കണ്ട് നോക്കിയപ്പോഴാണ് ഭാര്യയെയും മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Discussion about this post