കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി, കേസിലെ പ്രതി നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നല്കി. ഇന്നു 11 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് നിര്‍ദേശം. അതേസമയം, കാവ്യ ഹാജരായേക്കില്ലെന്നാണ് സൂചന.
നേരത്തെയും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നെങ്കിലും കാവ്യ ഹാജരായിരുന്നില്ല. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന് കാരണമായതെന്നു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് പറയുന്ന ശബ്ദ സന്ദേശത്തെത്തുടര്‍ന്നാണു കാവ്യയുടെ മൊഴിയെടുക്കാന്‍ ക്രൈം ബ്രാഞ്ച് തീരുമാനിച്ചത്.
Discussion about this post