കണ്ണൂര്‍: ചൊക്ലിയില്‍ അമ്മയും ആറ് മാസം പ്രായമായ കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
തീര്‍ത്തിക്കോട്ട് കുനിയില്‍ ജ്യോസ്നയുടെയും കുഞ്ഞിന്റെയും മൃതദേഹമാണ് പുലര്‍ച്ചെ കിണറ്റില്‍ കണ്ടെത്തിയത്. വീടിന്റെ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇലക്ട്രീഷ്യനായ നിവേദാണ് ജ്യോസ്നയുടെ ഭര്‍ത്താവ്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആത്മഹത്യയാണോ, മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post