ഏപ്രില്‍ 19 നായിരുന്നു നടി കാജള്‍ അഗര്‍വാളിന് കുഞ്ഞ് ജനിച്ചത്. അമ്മയായതിന് ശേഷമുള്ള ആദ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ പ്രസവ അനുഭവം, താന്‍ നേരിട്ട ബുദ്ധിമുട്ടുകള്‍, താന്‍ നെഞ്ചിലേറ്റിയ നിമിഷങ്ങള്‍ എന്നിവ കാജല്‍ തന്റെ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ കുഞ്ഞ് നീലിനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്യുന്നതില്‍ ആവേശവും ആഹ്ലാദവുമുണ്ട്. അവന്റെ ജനനം ആഹ്ലാദകരവും, അതിശക്തവും, ദൈര്‍ഘ്യമേറിയതും എന്നാല്‍ ഏറ്റവും സംതൃപ്തി നല്‍കുന്നതുമായ അനുഭവമായിരുന്നു! ഗര്‍ഭസ്ഥസ്രവത്തിലും പ്ലാസെന്റയിലും പൊതിഞ്ഞെത്തിയ അവന് ജനിച്ച് നിമിഷങ്ങള്‍ക്കകം എന്റെ നെഞ്ചില്‍ ചേര്‍ന്നപ്പോള്‍ എനിക്കുണ്ടായത് അനിര്‍വചനീയമായ അനുഭൂതിയായിരുന്നു! ആ ഒരു നിമിഷം ഞാന്‍ സ്നേഹത്തിന്റെ ആഴമേറിയ സാധ്യതകള്‍ മനസ്സിലാക്കി. അഗാധമായ സ്നേഹവും സന്തോഷവും എന്താണെന്ന് ആ നിമിഷത്തില്‍ എനിക്ക് മനസിലായി. എന്റെ ഹൃദയം അപ്പോള്‍ ശരീരത്തിന് പുറത്താണെന്ന് തോന്നി. അല്ല ഇനി വരുംകാലവും അതങ്ങനെയായിരിക്കും… കാജള്‍ കുറിച്ചു.
Discussion about this post