കൊല്ലം: കൊല്ലത്ത് അയല്‍വീട്ടിലെ കിണറിനുള്ളില്‍ നിന്നു പത ഉയരുന്നത് പരിശോധിക്കാനെത്തിയ അഗ്നിശമന സേനാ ഉദ്യോഗസ്ഥനും വീട്ടുടമയുടെ മകനും മണ്ണിടിഞ്ഞു താഴേക്കു വീണു. പരിക്കുകളില്ല. പന്മന മനയില്‍ കോക്കാട്ട് റഹീമിന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞത്.
റഹീമിന്റെ മകന് മുനീറും സമീപവാസിയായ കായംകുളം സ്റ്റേഷനിലെ ഫയര്മാന് അന്‍വര്‍ സാദത്തുമാണ് ആറടിയോളം താഴ്ചയിലേക്ക് പതിച്ചത്. ചൊവ്വ രാത്രി 10 നായിരുന്നു സംഭവം. ഇരുവര്‍ക്കും പരുക്കുകളില്ല.
ഉച്ചമുതല്‍ കിണറ്റില്‍ നിന്നു പത ഉയരുന്നുണ്ടായിരുന്നു. ഈ പ്രതിഭാസം കാണാനായി ഒട്ടേറെപ്പേര്‍ എത്തിയിരുന്നു.
Discussion about this post