ക്യാമറകള്‍ക്ക് മുന്നിലെത്തുമ്പോള്‍ സ്പീഡ് കുറച്ച് പോകുന്നത് പല ഓവര്‍സ്പീഡ് ഡ്രൈവര്‍മാരുടെയും പതിവാണ്. എന്നാല്‍ ഇനി അത് അത്ര എളുപ്പമുള്ള കാര്യമല്ല. ഗതാഗതനിയമലംഘനങ്ങള്‍ പിടികൂടുന്നതിനായി സംസ്ഥാനത്ത് മോട്ടോര്‍വാഹന വകുപ്പ് സ്ഥാപിച്ച AI ക്യാമറകള്‍ എന്നും ഒരേ സ്ഥലത്ത് തന്നെയായിരിക്കില്ല ഉണ്ടാകുക. സ്ഥലം മാറ്റാന്‍ കഴിയുന്ന തരത്തിലാണ് ക്യാമറകള്‍ സജ്ജീകരിച്ചിട്ടുള്ളത്. കേബിളുകള്‍ക്കു പകരം മൊബൈല്‍ ഇന്റര്‍നെറ്റിലൂടെയാണ് ഇവ കണ്ട്രോള് റൂമിലേക്ക് ബന്ധിപ്പിച്ചിട്ടുള്ളത്. കൂടാതെ സൗരോര്‍ജത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
Discussion about this post