ലോകത്തിലെ അതിസമ്പന്നരുടെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാമത് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം എ യൂസഫലി. ആഗോളതലത്തില്‍ 490ാം സ്ഥാനത്തുള്ള യൂസഫലിക്ക് 5.4 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണുള്ളത്.
ടെസ്ല കമ്പനി മേധാവി ഇലോണ്‍ മസ്കാണ് ഫോബ്സ് പട്ടികയിലെ ഒന്നാമന്. 219 ബില്യണ്‍ ഡോളറാണ് മസ്കിന്റെ ആസ്തി. ആമസോണ്‍ സിഇഒ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മസ്ക് ഒന്നാം സ്ഥാനത്തെത്തിയത്. 171 ബില്യണ്‍ ഡോളറുമായി ജെഫ് ബെസോസ് രണ്ടാമതെത്തി. ഫ്രഞ്ച് ഫാഷന്‍ രംഗത്തെ അതികായര്‍ ബെര്‍നാഡ് അര്‍നോള്‍ട്ട് കുടുംബം 158 ബില്യണ്‍ ഡോളറുമായി മൂന്നാമതെത്തി.
129 ബില്യന്‍ ഡോളറുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് നാലാമതാണ്. വാറന്‍ ബഫറ്റ് 118 ബില്യന്‍ ഡോളറുമായി അഞ്ചാം സ്ഥാനവും കരസ്ഥമാക്കി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയാണ് ആഗോള തലത്തില്‍ ആദ്യ പത്തിലുള്ള ഇന്ത്യാക്കാരന്. 90.7 ബില്യന്‍ ആസ്തിയോടെയാണ് അംബാനി പട്ടികയില്‍ ഇടം പിടിച്ചത്. പതിനൊന്നാം സ്ഥാനത്ത് അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. 90 ബില്യന്‍ ഡോളറാണ് അദാനയുടെ ആസ്തി.
ഇന്‍ഫോസിസിന്റെ എസ് ഗോപാലകൃഷ്ണനാണ് (410 കോടി ഡോളര്‍) മലയാളികളില്‍ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ബൈജൂസ് ആപ്പിന്റെ ബൈജു രവീന്ദ്രന് സ്വന്തമാക്കി. 360 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.
28.7 ബില്യന്‍ ഡോളര്‍- എച്ച്സിഎല്‍ ഉടമ ശിവ് നാടാര്‍, 24.3 ബില്യന്‍ ഡോളര്‍- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപകന്‍ സൈറസ് പൂനാവാല, 20 ബില്യന്‍ ഡോളര്‍- രാധാകിഷന്‍ ദമാനി എന്നിവരാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.
Discussion about this post