വിനീത് ശ്രീനിവാസന്റെ ആദ്യസംവിധാന സംരംഭമായ മലർവാടി ആർട്സ് ക്ലബിലൂടെ സിനിമലോകത്തേക്ക് എത്തിയ നടനാണ് അജു വർഗീസ്. മലർവാടി ആർട്സ് ക്ലബ്ബിലെ കുട്ടുവായി നമ്മെ ചിരിപ്പിച്ച അജുവിനെ മലയാളികൾ ആരും മറന്നിരിക്കില്ല. അവിടുന്ന് തട്ടത്തിൻ മറയത്തിലേക്ക് എത്തിയപ്പോഴും വിനീത് അജുവിനെ കൂടെ കൂട്ടി. ജേക്കബിന്റെ സ്വർഗരാജ്യത്തിലും അവസാനം പുറത്തിറങ്ങിയ ഹൃദയത്തിലും അജുവിന്റെ സാന്നിധ്യം വീനിത് ഒഴിവാക്കിയില്ല.കോളജ് പഠനകാലത്തെ സൗഹൃദമാണ് ഇരുവരുടെതും. ഇപ്പോഴും തുടരുകയാണ് അത്. നിലവിൽ പഴയ കോളജ് കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് അജു വർഗീസ്. കൂട്ടുകാരുമൊപ്പമുള്ള ഈ ചിത്രത്തിലും വിനീതിനൊപ്പം തന്നെയാണ് അജു നിൽക്കുന്നത്. ദർശന എവിടെ എന്ന ചോദ്യം ചോദിച്ച് നിരവധി പേരാണ് പോസ്റ്റിന് താഴെ എത്തിയിരിക്കുന്നത്.
Discussion about this post