എമ്പുരാന് സിനിമയുടെ ബജറ്റില്‍ ഒരു സിനിമ കൂടി ഇറക്കണം എന്ന് ട്വിറ്ററിലൂടെ ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ട് നടന് പൃഥ്വിരാജ്. ബ്രോ ഡാഡിയുടെ റിലീസിനോട് അനുബന്ധിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച ട്വീറ്റിന് താഴെയായിരുന്നു പൃഥ്വിരാജിന്റെ പ്രതികരണം.ഈശോ ജോണ്‍ കാറ്റാടിയേ പോലെ ഒരു മകന് എല്ലാ അച്ഛന്മാരുടെയും ആഗ്രഹമാണ്. ഞാന്‍ തമാശ പറഞ്ഞതല്ലെന്നായിരുന്നു മോഹന്‍ലാല്‍ ട്വീറ്റ്. അതിന് താഴെയുള്ള കോംപ്ലിമെന്റ് ഒരു സര്‍പ്രൈസാണെന്നാണ് പൃഥ്വിരാജ് മറുപടി കൊടുത്തിരിക്കുന്നത്. അതിനോടൊപ്പം ആയിരുന്നു ആന്റണി പെരുമ്പാവൂരിനോട് പുതിയ സിനിമയുടെ കാര്യം പൃഥ്വി സൂചിപ്പിച്ചത്.’സെറ്റാക്കാം അണ്ണാ….തീ പാറും. ബൈ ദ ബൈ ആ എമ്പുരാന് ബജറ്റില്‍ ഒന്നൂടെ ഇറക്കാം’ എന്നാണ് പൃഥ്വിയുടെ ട്വീറ്റ്. നിരവിധി പേരാണ് ഇതിനോടകം തന്നെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇന്ന് രാത്രി 12 മണിക്കാണ് ഹോട്ട്സ്റ്റാറില്‍ ബ്രോ ഡാഡി റിലീസ് ചെയ്യുന്നത്.
Discussion about this post