കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ പഴുതടച്ച അന്വേഷണവുമായി ക്രൈംബ്രാഞ്ച്. ദിലീപിനെ ചോദ്യം ചെയ്യുന്നതിനിടെ സംവിധായകന് റാഫിയെ വിളിച്ചുവരുത്തിയത് ദിലീപിന്റെ ശബ്ദം തിരിച്ചറിയാനാണെന്നാണ് വിവരം. ബാലചന്ദ്രകുമാര്‍ നല്കിയ ശബ്ദ സാമ്പിളില്‍ നിന്ന് ദിലീപിന്റെ ശബ്ദം റാഫി തിരിച്ചറിഞ്ഞിട്ടുണ്ട്.
എസ്പിയുടെ ക്യാബിനില്‍ വച്ച് എല്ലാ ശബ്ദരേഖയും പ്രതികളെ കേള്‍പ്പിച്ചിരുന്നു. ഇവരുടെ ശബ്ദം തന്നെയാണോ ഇതിലുള്ളതെന്നും ആരാഞ്ഞു. ഇതിനുശേഷമാണ് തിരിച്ചറിയാന്‍ അതുമായി ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തിയത്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടക്കുമ്പോള്‍ താന്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഇതുവരെ പുറത്തുവിട്ടില്ല. ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലെന്നാണ് ഇയാളുടെ നിലപാട്. ഇക്കാര്യം ആവര്‍ത്തിച്ച ഇയാള്‍ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണു വിവരം. ഇയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് ആദ്യദിവസത്തെ ഇന്നലത്തെ ചോദ്യം ചെയ്യലില്‍ ഇയാള്‍ അധികം സംസാരിച്ചതുമില്ല. ഇയാള്‍ക്കു വിശ്രമിക്കാന്‍ കൂടുതല്‍ സമയം നല്കി.
Discussion about this post