തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടേറിയേറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ കത്ത്. സെക്രട്ടേറിയറ്റേറ്റ് ക്യാമ്പസില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.
സെക്രട്ടേറിയേറ്റില്‍ 40% ജീവനക്കാരും കോവിഡ് ബാധിതരാണ്. പഞ്ചിംഗ് നിര്‍ത്തണം. 50% ഹാജരാക്കണം. മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
വിവിധ വകുപ്പുകളില്‍ കൊവിഡ് ക്ലസ്റ്റര്‍ രൂപം കൊണ്ടിട്ടുള്ള അതീവ ഗുരതര സാഹചര്യത്തിലൂടെയാണ് ക്യാമ്പസ് കടന്നുപോകുന്നത്. സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്‍കാതിരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്ത ഒരു മാസത്തേക്ക് ശനിയാഴ്ച്ച അവധി നല്‍കുക. സെക്രട്ടേറിയറ്റ് സെക്ഷനുകള്‍ എല്ലാ ദിവസവും അണുവിമുക്തമാക്കുക, തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചിട്ടുണ്ട്.
Discussion about this post