കൊച്ചി: ബലാത്സംഗ കേസില്‍ യൂട്യൂബര്‍ ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി നല്കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ഹര്‍ജിയിലുള്ളത്. ഹര്‍ജി ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണത്തിനായി മാറ്റി. ഫെബ്രുവരി 2 ന് വീണ്ടും പരിഗണിക്കും.
കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ചും ഹോട്ടലില്‍ വെച്ചും ശ്രീകാന്ത് വെട്ടിയാര്‍ പീഡിപ്പിച്ചെന്നാണ് കേസ്. ശ്രീകാന്ത് വെട്ടിയാര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. വെട്ടിയാറിനെതിരെ ബലാത്സംഗപ്പരാതി നല്കിയ കൊല്ലം സ്വദേശിയായ യുവതിയുടെ രഹസ്യമൊഴി ഇതിനിടെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.അവരുടെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് വിശദമായി മൊഴി രേഖപ്പെടുത്തിയത്.
Discussion about this post