കൊച്ചി: കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ താരത്തിന് കിട്ടിയത് സ്വര്‍ണമൂക്കുത്തി. സീരിയല്‍ താരം സൂര്യതാരയ്ക്കാണ് മാവില്‍ നിന്ന് സ്വര്‍ണ്ണ മൂക്കുത്തി കിട്ടിയത്. ഏരൂരിലെ ഒരു കടയില്‍ നിന്ന് തിങ്കളാഴ്ചയാണ് സൂര്യ ദോശമാവ് വാങ്ങിയത്.
പിറ്റേന്ന് ദോശയുണ്ടാക്കി കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ നിന്ന് മൂക്കുത്തി കിട്ടിയത്. തുപ്പൂണിത്തുറയില്‍ നിന്ന് ഉണ്ടാക്കുന്നതാണ് മാവ്. ദോശ ഉണ്ടാക്കുമ്പോള്‍ മൂക്കുത്തി കണ്ടിരുന്നില്ല, എന്നാല്‍ കഴിക്കാനെടുത്തപ്പോഴാണ് ദോശയ്ക്കുള്ളില്‍ മൂക്കുത്തിയുടെ തിളക്കം ശ്രദ്ധയില്‍പ്പെട്ടത്. പരിശോധിച്ച് സ്വര്‍ണ്ണമാണെന്ന് ഉറപ്പുവരുത്തി. മാവ് പാക്ക് ചെയ്തപ്പോള്‍ മൂക്കുത്തി അബദ്ധത്തില്‍ ഊരിവീണതാകാമെന്നാണ് അനുമാനം.
Discussion about this post