മെല്‍ബണ്‍: ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സ പ്രഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഡബിള്‍സില്‍ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഈ സീസണിലെ മത്സരങ്ങള്‍ക്ക് ശേഷം വിരമിക്കും.
മൂന്ന് വയസുകാരന് മകനെയും കൊണ്ട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനായി നിരന്തരം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണെന്നും കാല്‍മുട്ടിലെ പരിക്ക് അലട്ടുന്നതുമാണ് വിരമിക്കാനുള്ള തീരുമാനത്തിന് കാരണമെന്നും സാനിയ വീശദീകരിച്ചു.
കാല്‍മുട്ടിലെ പരിക്ക് ശരിക്കും അലട്ടുന്നുണ്ട്. പ്രായമായി വരികയാണ്. ഓരോ ദിവസവും പഴയ ഊര്‍ജ്ജത്തോടെ കോര്‍ട്ടിലിറങ്ങാനുള്ള പ്രചോദനവും കുറഞ്ഞുവരുന്നു.
ടെന്നീസ് ആസ്വദിക്കുന്നിടത്തോളം തുടരുമെന്നാണ് ഞാന്‍ മുമ്പും പറഞ്ഞിട്ടുള്ളത്. ഈ സീസണ് കൂടി എനിക്ക് ആസ്വദിച്ച് കളിക്കാനാകുമെന്നാണ് കരുതുന്നത്. കോര്‍ട്ടിലേക്കുള്ള തിരിച്ചുവരവിനായി ഞാന്‍ കഠിന പരിശ്രമം നടത്തിയിരുന്നു. ശരീരഭാരം കുറച്ചു, ശാരീരികക്ഷമത വീണ്ടെടുത്തു, സ്വപ്നങ്ങള്‍ പിന്തുടരാന് ആഗ്രഹിക്കുന്ന മറ്റ് അമ്മമാര്‍ക്ക് മാതൃകയായി. എന്നാല്‍ ഈ സീസണുശേഷം കോര്‍ട്ടില്‍ തുടരാന്‍ ശരീരം അനുവദിക്കുമെന്ന് കരുതുന്നില്ലെന്നും സാനിയ പറഞ്ഞു.
Discussion about this post