കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാന്‍ ബാബു(19) ആണ് കൊല്ലപ്പെട്ടത്. ഗുണ്ടാ ലിസ്റ്റിലുള്‍പ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് മൃതദേഹം കൊണ്ടിട്ടത്. താന്‍ ഒരാളെ കൊലപ്പെടുത്തിയെന്നും അയാള്‍ മറ്റൊരു ഗുണ്ടാ സംഘത്തിലെ അംഗമാണെന്നും പോലീസിനോട് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്ന്നാണ് പിടികൂടിയത്.
ഷാന്‍ ബാബുവിനെ പൊലീസുകാര്‍ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
Discussion about this post