ജെയ്സണെ കാണാനെത്തി ഷിബുവിനെ നെഞ്ചേറ്റിയവരാണ് മിന്നൽ മുരളിയുടെ ഭൂരിഭാഗം പ്രേക്ഷകരും. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെയെത്തിയ സിനിമയാണ് മിന്നൽ മുരളി. നെറ്റ്ഫ്ലിക്സ് വഴി റീലിസ് ചെയ്ത സിനിമ ഇതിനോടകം നെറ്റ്ഫ്ളിക്സ് ടോപ്പ് ടെൻ ലിസ്റ്റിലെ സ്ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നൽ മുരളി ഒന്നാമതെത്തിയിരുന്നു.
ഇപ്പോഴിതാ ഷിബുവിന്റെ പ്രണയം ഒറ്റ വീഡിയോയിലാക്കി പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഒരു മിനിട്ട് 43 സെക്കന്റാണ് വീഡിയോയുടെ ദൈർഘ്യം.നെറ്റ്ഫ്ളിക്സിന്റെ വീഡിയോ ടൊവിനോ തോമസും പങ്കുവെച്ചിട്ടുണ്ട്. ‘ചില സമയങ്ങളിൽ പ്രണയവും സൂപ്പർ പവറാകാം, ഒരു വില്ലന് ജന്മം കൊടുക്കാൻ സധിക്കുന്ന ഒന്ന്. നിങ്ങൾക്ക് വെറുക്കാൻ സാധിക്കാത്ത സൂപ്പർ വില്ലൻ,’ എന്ന അടിക്കുറിപ്പോടെയാണ് ടോവിനൊ വീഡിയോ പങ്കു വച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും മിന്നൽ മുരളി റിലീസ് ചെയ്തിരുന്നു.
Discussion about this post