ധര്‍മ്മ പ്രൊഡക്ഷന്‍സ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമയാണ് ‘സെല്‍ഫി’.അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയും ആദ്യമായി അഭിനയിക്കുന്ന ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.മലയാള ചിത്രമായ ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ റീമേക്കാണ് “സെൽഫി”. രാജ് മെത്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അരുണ ഭാട്ടിയ, ഹിറൂ യാഷ് ജോഹര്‍, സുപ്രിയ മേനോന്, കരണ്‍ ജോഹര്‍, പൃഥ്വിരാജ് സുകുമാരന്‍, അപൂര്‍വ മേത്ത, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിനിമ ഈ വർഷം തന്ന തീയറ്ററുകളില്‍ എത്തും. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുെമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ വാർത്ത പ്രചരണം-എ എസ് ദിനേശാണ് നിർവഹിക്കുന്നത്.സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ‘ഡ്രൈവിംഗ് ലൈസന്‍സി’ല്‍ പൃഥ്വിരാജും സുരാജ് വെഞ്ഞാറമ്മൂടുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹിന്ദി റീമേക്കില്‍ ഇതേ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത് അക്ഷയ് കുമാറും ഇമ്രാന് ഹാഷ്മിയുമാണ്.
Discussion about this post