ക്ലോസറ്റ് ചുമന്ന് കൊണ്ട് സ്റ്റെപ് കയറുന്ന മുകേഷിനെയും മറ്റ് മൂന്ന് പേരെയും അവതരിപ്പിക്ക് ഫിലിപ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.2019 ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആല്‍ഫ്രഡ് കുര്യനാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടനെ ആരംഭിക്കും.
മുൻപ് മുകേഷ് തന്നെ അഭിനയിച്ച ചിത്രത്തിന്റെ കാസ്റ്റിംഗ് കോൾ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.ആല്ഫ്രഡിന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രമായ ഹെലന് മികച്ച വിജയം നേടിയിരുന്നു.മാത്തുക്കുട്ടി സേവ്യറാണ് ചിത്രം സംവിധാനം ചെയ്തത് .ഹെലന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്നിന് നിരവധി അവാര്‍ഡുകളും ലഭിച്ചിരുന്നു.
Discussion about this post