കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. കുഞ്ഞിനെ വീണ്ടെടുത്ത് നല്കിയ എസ്ഐ റെനീഷ് നിര്‍ദ്ദേശിച്ച പേരാണിത്. അജയ എന്നാണ് പേര് നല്‍കിയത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നീതുവിനെ ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പ്രതി കോട്ടയത്തെ വനിതാ ജയിലിലാണ് ഉള്ളത്. ഇന്ന് ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. മെഡിക്കല്‍ കോളജിന് സമീപത്തെ കടയില്‍ നിന്നാണ് ഡോക്ടറുടെ കോട്ട് വാങ്ങിയത്. ഈ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.
Discussion about this post