ടാറ്റ മോട്ടോഴ്സ് പുതിയ ‘സിഎന്‍ജി കാറുകളുടെ ശ്രേണി’ ജനുവരി 19 ന് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഏതൊക്കെ മോഡലുകള്‍ പുറത്തിറങ്ങുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.
പുതിയ സിഎന്‍ജി കാറുകള്‍ക്കുള്ള അനൗദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ടാറ്റ ഇന്ത്യയില്‍ അവതരിപ്പിക്കുന്ന ആദ്യത്തെ സിഎന്‍ജി മോഡലായി ടിയാഗോ സിഎന്‍ജി പുറത്തിറങ്ങും.
അതിനുപുറമെ, ടിഗോര്‍ സബ്-കോംപാക്റ്റ് സെഡാന്, ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്, നെക്സണ്‍ സബ്-കോംപാക്റ്റ് എസ്യുവി എന്നിവയുള്‍പ്പെടെ മറ്റ് മോഡലുകളിലുടനീളം കമ്പനി അതിന്റെ സിഎന്‍ജി ലൈനപ്പ് വ്യാപിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ടാറ്റ മോട്ടോഴ്സ് ടിയാഗോ സിഎന്‍ജി മോഡലില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല. എന്നാല്‍ അതിന്റെ പുതിയ സിഎന്‍ജി കിറ്റ് വാഹനത്തെ വേറിട്ടതാക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, പുതിയ കിറ്റിനൊപ്പം അതിന്റെ സാധാരണ ഐസിഇ കൗണ്ടര്‍പാര്‍ട്ടില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഒരു പ്രത്യേക ഐസിഎന്‍ജി ബാഡ്ജിംഗും ഉണ്ടായിരിക്കും. ടിയാഗോയുടെ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിന്റെ സാങ്കേതിക വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും, ഇത് കിലോയ്ക്ക് 30 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
Discussion about this post